1984 മാര്‍ച്ച് - ഏപ്രില്‍

ഈ നീലവാനങ്ങളില്‍
തഴുകിയെത്തുമിളം കാറ്റില്‍
കളകളം പാടുമീ പുഴകളില്‍ വിഷം തുപ്പു-
മസുരരേ ഞങ്ങള്‍ വന്നിതാ
ഈ പുതിയ കുരുക്ഷേത്രഭൂമിയില്‍ - ഈ
പുതിയ കുരുക്ഷേത്രഭൂമിയില്‍
ഞങ്ങളീ മനുഷ്യനേകി അഗ്നി, അക്ഷരം, അറിവും
നിങ്ങളോ തിരിച്ചുനല്കി ബോംബുകള്‍ മിസൈലുകള്‍
ഞങ്ങളീ പ്രപഞ്ച സത്യമെങ്ങുമാര്‍ത്തു പാടിയപ്പോള്‍
നിങ്ങള്‍ നാവുകള്‍ അറുത്തു കുരുതിയൊരുക്കി


ഒരു കോപ്പ വിഷം, മിഴിയടഞ്ഞ സോക്രട്ടീസ്
ഒരു തീപ്പന്തം, വെന്തെരിഞ്ഞ ബ്രൂണോ
പുത്രിയുടെ ശവം, മിഴി നിറഞ്ഞ മാര്‍ക്സ്
എത്ര കുരിശുകള്‍ ചരിത്രപാതയില്‍?
ഇന്നുമാ കരിഞ്ഞ മാംസഗന്ധമരിച്ചെത്തുന്നു.
നിങ്ങള്‍ തീര്‍ത്ത ഹിരോഷിമകളും നാഗസാക്കി
മണ്ണുമാര്‍ത്തു ചിരിച്ചിടുന്നു


കൊന്നുകൂട്ടുവാന്‍ മനുഷ്യരാശിയെയൊരൊറ്റ കുമ്പിള്‍
ഭസ്മമാക്കുവാന്‍, നിങ്ങള്‍ തീര്‍ത്തുകൊള്ളു നൂറുബോംബുകള്‍
പക്ഷേ ഞങ്ങള്‍, നിങ്ങള്‍ വിഷമൊഴുക്കി ജീര്‍ണമായ
നൈല്‍, തെംസ്, ഗംഗ, യമുന, ചാലിയാര്‍ തീരവാസികള്‍
ഞങ്ങള്‍ മര്‍ത്ത്യരൊത്തു പാടിടുന്നു
പുതിയ ഗീതകം


*കേരളത്തിലെ അറിയപ്പെടുന്ന കവിയും നാടകകൃത്തും സംവിധായകനും സാംസ്കാരിക പ്രവര്‍ത്തകനുമാണ്. കേരള
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കലാജാഥകള്‍ രൂപപ്പെടുത്തുന്നതില്‍ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.